ST.STEPHEN CHURCH


MAIN FEAST:
December 26: Feast of St. Stephen
August 3: Kallitta Thirunnal
December 8: Feast of Immaculate Mary

 . Home   . History   . News & Events   . At a glance   . Photo gallery   . Video gallery   . Prayer Requests   . Feedback   . Testimonials   . Contact us       

 

ബിഷപ്പിന്റെ സന്ദേശം

ഇന്റര്‍നെറ്റ് എന്ന ദൈവദാനത്തെ തിരിച്ചറിഞ്ഞ്, അവയെ മനുഷ്യന്റെ പരസ്പര ബന്ധത്തിനും കൂട്ടായ്മയ്ക്കും സാദ്ധ്യതകളായി മാറ്റുവാനുള്ള ഉഴവൂര്‍ ഇടവകയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു. നേരിട്ടുള്ള മനുഷ്യബന്ധങ്ങളാണ് വിശ്വാസപ്രചാരണത്തിന് അടിസ്ഥാനമായി നിലനില്‍ക്കുന്നതെങ്കിലും ദൈവിക രഹസ്യങ്ങളിലേക്ക് മനുഷ്യഹൃദയങ്ങളെ മെല്ലെ തുറക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ സഹായിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന 'സ്േതഫാനോസ് മക്കളെ' കോര്‍ത്തിണക്കാന്‍ പാരിഷ് ബുള്ളറ്റിന്‍ "കല്ലുംതുവാല" യോടൊപ്പം ഈ ഓണ്‍ലൈന്‍ പത്രത്തിനു സാധിക്കട്ടെ. അനുദിന ഇടവക ജീവിതത്തെ സ്േനഹാനുഭവമാവുന്ന ഈ നല്ല സംരംഭത്തിനു പ്രാര്‍ത്ഥനകള്‍ നേരുന്നു. 
സ്േനഹപൂര്‍വ്വം

മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത

 

Mark - Chapter 1  Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1   Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1

ഉഴവൂര്‍ പള്ളി 

അനുഗ്രഹീതമായ പ്രപഞ്ചത്തിന്റെ അനശ്വരമായ മനോഹാരിതയ്ക്ക് മാറ്റുക്കൂട്ടുന്ന പച്ചിലചാര്ത്തുകളും മനോഹരമായ സുഗന്ധപുഷ്പങ്ങളും കളകളനാദം തൂകി കടന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളും നിറഞ്ഞു തുളുമ്പുന്ന കൊച്ചുഗ്രാമമായ ഉഴവൂരിന്റെ പ്രശസ്തിക്ക് തിലകകുറിയായി നിലകൊള്ളുന്ന പ്രൌഢഗംഭീരമായ ആലയമാണ് വിശുദ്ധ എസ്താപ്പാനോസിന്റെ നാമത്തിലുള്ള ഉഴവൂര് ഫൊറോനാ പള്ളി. കോട്ടയം രൂപതയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഈ ദേവാലയം 1631-ല് കടുത്തുരുത്തി ഇടവകക്കാരനും വൈദികമുഖ്യനുമായിരുന്ന ബഹുമാനപ്പെട്ട കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരാണ് സ്ഥാപിച്ചതെന്നാണ് ചരിത്രം. മാതൃദേവാലയമായ കടുത്തുരുത്തി പള്ളിയുമായുള്ള അകലകൂടുതല് മൂലം ഇവിടെ ഒരു ദേവാലയം ആവശ്യമായി വന്നു. ഉഴവൂര് പള്ളിയുടെ പാരമ്പര്യത്തെ കുറിച്ചുള്ള വിശ്വാസം ഇപ്രകാരമാണ്. എ.ഡി. 345-ല് ക്നായിതോമ്മായുടെ നേതൃത്വത്തില് മങ്കരയില് കൂടിയേറിയ ക്നാനായ മക്കളില് (ബാഗ്ദാദ്, നിനവെ, ജറുസേലേം എന്നിവിടങ്ങളില് നിന്ന്) കുറെ അധികം പേര് താമസിച്ചിരുന്ന ഉഴവൂരില് ഒരു പള്ളി പണിയണമെന്ന് ഉല്ക്കടമായ ആഗ്രഹത്തോടെ ഇട്ടുപ്പുകത്തനാര് കഴിയുന്നകാലത്ത് അദ്ദേഹത്തിന് ഉറക്കത്തില് ഒരു സ്വപ്നമുണ്ടായി. ഉഴവൂര് പള്ളപിടിച്ചുകിടക്കുന്ന ഒരു കുന്നില് ഒരു പശു പ്രസവിച്ചു കിടപ്പുണ്ടെന്നും ആ സ്ഥലം പള്ളിക്കുചിതമാണെന്നും അവിടെ പള്ളി സ്ഥാപിക്കണമെന്നും ആയിരുന്നു സ്വപ്നം.

Mass Timing


Monday - Sat : Mass : 6.00 Am , 6. 45 Am
Tuesday: Mass : 6.15 Am
Friday : Mass : 6.00 Am , 5.00 Pm
Sunday : Mass : 6.30 , 9.30 am & 4.00pm

Announcements

സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 30ന്.
ഉഴവൂർ ഇടവകയിലെ KCYL,KCC,KCWA സംഘടനകളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 30ന് 8.30 മുതൽ 2 മണി വരെ ഉഴവൂർ O.L.L ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു.

ഉഴവൂർ കോളേജിനെ റാങ്കിന്റെ തിളക്കം നല്കിയ രജിത മോഹന് ഉഴവൂർ ഇടവകയുടെ ആദരവ്.
ഈ വർഷം നടന്ന MG University ബി.കേം (c.b.c.s.s 2017) പരീക്ഷയിൽ Computer application വിഭാഗത്തിൽ 1‐ാം റാങ്ക് നേടിയ പ്രിയ കൂട്ടുകാരി രജിത മോഹന് ഉഴവൂർ ഇടവകയുടെ നേത്യതത്തിൽ Momato. നല്കി ആദരിച്ചു.

യുവജനദിനഘോഷം - 2017.
ജൂലൈ 9 ആഗോള ക്രൈസ്തവ സമൂഹം യുവജനദിനമായി ആചരിക്കുന്നു.ഇതിന്റെ ഭാഗമായി ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെ നേതൃതത്തിൽ ആദ്യത്തെ കുർബ്ബാനക്ക് ശേഷം വികാരി അച്ചന്റെനും യൂണിറ്റ് പ്രസിഡന്റും ചേർന്ന് പാതക ഉയർത്തിക്കുകയും അതിന് ശേഷം ഫാ.തോമസ് കോഴിമല നയിച്ച നിറയൗവനം ‐ നേരറിയാൻ ക്യപനിറയാൻ എന്ന് വിഷയത്തെ പറ്റിയുള്ള ക്ലാസ്സും നടന്നു.

sunday school വർഷിക ആഘോഷം നടത്തി..
St.stephen{singlequote}s sunday school വർഷിക ആഘോഷങ്ങൾ ഉഴവൂർ കോളേജ് principal ഷൈനി ബേബി ഉദ്ഘാടനം ചെയ്തും

2016 - 2017പ്രവർത്തന വർഷത്തെ കൈക്കാരന്മാർ സ്ഥാനം ഒഴിയുന്നു.
നന്ദി പറയുവാൻ വാക്കുകൾ ഇല്ല. കഴിഞ്ഞ ഒരു വർഷക്കാലം ഉഴവൂർ ഇടവകയിൽ കൈക്കാരന്മാരായി സേവനം ചെയ്യ്ത പ്രിയപ്പെട്ട ജോസഫ് കുന്നുംപുറത്ത് , മത്തായി മുടക്കിച്ചാലിൽ , ബേബി പുത്തൻപുരയിൽ എന്നിവർ സ്ഥാനം ഒഴിയുന്നു.ഉഴവൂർ ഇടവക കൂട്ടായ്മക്കും ഒരുപാട് സഹകരിച്ച് TRUSTEE എന്ന വാക്കിനു പൂർണ്ണ നീതി പുലർത്തിയ ഇവർക്ക് ഇടവകാഗങ്ങളുടേയും ഹ്യദയം നിറഞ്ഞ നന്ദി.....

യുവജനപ്രതിഷേധം ഇരമ്പി ഉഴവൂർ.
ഒരു നാടുമുഴുവൻ പറയുവാനും പ്രതികരിക്കാനും ആഗ്രഹിച്ചിരുന്ന ഒരു വൻ പ്രതിഷേധത്തന്റെ വിജയത്തിനായിരുന്നു ഉഴവൂർ സാക്ഷിയായത്. K R NARAYANAN MEMMORIAL SUPER SPECIALITY ആശുപത്രി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഉഴവൂർ KCYL യൂണിറ്റ് നടത്തിയ പ്രതിഷേധ സമരത്തിൽ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരകണക്കിനു ജനങ്ങൾ പങ്കെടുത്തു. KCYL അംഗങ്ങളും ഇടവകയിലെ വിവിധ സംഘടനകളുടെ നേതാക്കളും പഞ്ചായത്ത് OPEN STAGE ൽ വൈകുന്നേരം 5 മണി വരെ നിരാഹാര സമരവും നടത്തി. ഒരു നാടിന്റെ മുഴുവൻ പിൻതുണ നേടിയ ഈ സമരം ഒരു സൂചന മാത്രമാണ് എല്ലാ ഉഴവൂർക്കാരന്റേയും പൊതു ആവശ്യമായ ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ നടക്കാൻ പോകുന്ന ജനകീയ സമരങ്ങളുടെ സൂചന....

ഉഴവൂരിന്റെ വികസനത്തിനായി യുവജനങ്ങൾ ഉണരുന്നു.
ഉഴവൂരിന്റെ വികസനത്തിനായി യുവജനങ്ങൾ ഉണരുന്നു...
*ഉഴവൂർ കെ.സി.വൈ.എൽ യുണിറ്റിന്റെ* നേത്യത്വത്തിൽ പ്രവർത്തനം ആരംഭിക്കാതെ കിടക്കുന്ന *ഡോ.കെ.ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സപെഷ്യാലിറ്റി ആശുപത്രി* പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെക്ക് എല്ലാ ആധുനിക സൗകര്യങ്ങളുമൊരുക്കി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഗ്ലാമറോടെ അതിനു വേണ്ടതായ മുഴുവൻ ജീവനക്കാരേയും നിയമിച്ച് അടിയന്തിരമായി പ്രവർത്തനം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഉഴവൂരിലെ മുഴുവൻ ആളുകളെ ജാതിമതഭേദമന്യേ പങ്കെടുപ്പിച്ചുകൊണ്ട് *വമ്പിച്ച പ്രതിഷേധ റാലിയും യുവജനങ്ങളുടെ നിരാഹാരസമരവും നടത്തപ്പെടുന്നു..*
*ഏകദിന നിരാഹാര സമരം*
*വമ്പിച്ച പ്രതിഷേധ റാലിയും പ്രകടനവും*
*പൊതുസമ്മേളനം*
*പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു* *ജൂലൈ 1 (ശനിയാഴ്ച്ച) രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഉഴവൂർ ടൗണിൽ നടത്തപ്പെടുന്നു*.
VENUE :UZHAVOOR OPEN STAGE
*നാടിന്റെ നന്മക്കായി നമ്മുക്കു അണിചേരാം.*
*ഏവർക്കും സ്വാഗതം*

മാത്യവിദ്യാലയത്തിന് ഗുരുദക്ഷിണ.
മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ
ഉഴവൂർ സെന്റ് സ്റ്റീഫൻസ് എൽ.പി. സ്കൂളിന്റെ ഉന്നമനത്തിനായി പൂർവ്വവിദ്യാർത്ഥികളും പി.റ്റി.എ.യും സ്കൂൾ മാനേജ്മെന്റും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് മാതൃവിദ്യാലയത്തിനെ ഗുരുദക്ഷിണ. ഈ ഒരു വർഷക്കാലത്തിനുള്ളിൽ പരമാവധി പൂർവ്വവിദ്യാർത്ഥികളിൽ നിന്നും മറ്റ് അഭ്യൂദയകാംക്ഷികളിൽ നിന്നും ഗുരുദക്ഷിണ സമാഹിക്കാനാണ് തീരുമാനം. ഇതിലൂടെ കുട്ടികൾക്ക് ഇംഗ്ളിഷ്,യോഗ,നൃത്തം ,സംഗീതം,കായികം തുടങ്ങി വിവിധ വിഷയങ്ങളിൽ അധികമായി നിയമിക്കുന്ന പരിശീലകർക്ക് പ്രതിഫലം നൽകുന്നതിനും ശാസ്ത്ര,സാമൂഹ്യ,സാഹിത്യ,നാടക കളരികളും മറ്റും സംഘടിപ്പിക്കുന്ന ചെലവുകളിലേയ്ക്കും മറ്റുമായി ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഉപയോഗപ്പെടുത്തും.നിലവിൽ അൺ എക്കണോമിക്കലായ സ്കൂളിനെ കൂടുതൽ സൗകര്യങ്ങളൊരുക്കി എക്കണോമിക്കലാക്കി മാറ്റുന്നതിനുളള പരിശ്രമത്തിന്റെ ആദ്യഘട്ടമായാണ് മാതൃവിദ്യാലയത്തിനെ ഗുരുദക്ഷിണ എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.. SBI UZHAVOOR BRANCH Account No : 57046914191

test.
test122222

കൂടാരയോഗ വാർഷികം ഏപ്രിൽ 30 ന്‌..
സെന്റ്. സ്റ്റീഫൻസ്സ് കൂടാരയോഗ വാർഷികം ഏപ്രിൽ 30ന്‌ ഉച്ചകഴിഞ്ഞ് 4 മണിക്ക് വി. ബലിയോടുകൂടി ആരംഭിക്കും. മൂന്നു വർഷത്തെ ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ സമാപനം വിവിധ പരിപാടികളോടുകൂടിയാണു നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായി കേരള കത്തോലിക്കാ സഭയിൽ 384 കുടുംബിനികളെ അണിനിരത്തികൊണ്ടുള്ള മാർഗ്ഗം കളിയും തുടർന്നു പൊതു സമ്മേളനവും സ്നേഹവിരുന്നും നടത്തുന്നതാണ്‌.

1.
1

2013-2014 പ്രവർത്തന വർഷത്തെ ആദ്യ KCYL മീറ്റിംഗ് നാളെ.
2013-2014 പ്രവർത്തന വർഷത്തെ ആദ്യ KCYL മീറ്റിംഗും, പുതിയ അംഗങ്ങളെ ചേർക്കളും നാളെ നടക്കും.

വലിയ മുക്കുവനോടൊപ്പം തിരുമണിക്കൂർ.
പരിശുദ്ധ പിതാവ് ഫ്രാൻസീസ്സ് പാപ്പായുടെ ആഹ്വാന പ്രകാരം ജുൺ മാസം രണ്ടാം തിയതി നടത്തപ്പെട്ട ദിവ്യകാരുണ്യ ആരാധന.

1.
1

St.Thomas came to India.
St.Thomas came to India & started Seven Churches and a small churche ( Ara Pally)

October 2014 Issue 

Home | History  | St.Stephen's  | Vicar | Bishop | News & Events | Parish at a glance | Trustees | Parish Council  Accountants | Altar Boys | Sacristians | Parish wards | Mass Timing | Feasts | Photogallery | Videogallery | Priests 

 Nuns  | Sunday School | Convent | Relig.Organisations | St.stephen's college | Other Institutions | Parishes

Events History | Formar Vicars | Former Asst. Vicar | Former Trustees | Ordinations | Donations | Rituals

Prayer Requests | Feedback | Testimonials | Blood donors form | Imp phone numbers | Website links |  Tenders

You are the vistor : 313