Head copy

hh

. News & Events   . At a glance   . Photo gallery   . Video gallery   . Prayer Requests   . Feedback   . Testimonials   . Contact us

Welcome to St. Stephen’s Knanaya Catholic Forane Church - Uzhavoor

New Page 1
 
Welcome to News List Control Panel

 News and Events

സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 30ന്

ഉഴവൂർ ഇടവകയിലെ KCYL,KCC,KCWA സംഘടനകളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 30ന് 8.30 മുതൽ 2 മണി വരെ ഉഴവൂർ O.L.L ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു.

ഉഴവൂർ കോളേജിനെ റാങ്കിന്റെ തിളക്കം നല്കിയ രജിത മോഹന് ഉഴവൂർ ഇടവകയുടെ ആദരവ്

ഈ വർഷം നടന്ന MG University ബി.കേം (c.b.c.s.s 2017) പരീക്ഷയിൽ Computer application വിഭാഗത്തിൽ 1‐ാം റാങ്ക് നേടിയ പ്രിയ കൂട്ടുകാരി രജിത മോഹന് ഉഴവൂർ ഇടവകയുടെ നേത്യതത്തിൽ Momato. നല്കി ആദരിച്ചു.

യുവജനദിനഘോഷം - 2017

ജൂലൈ 9 ആഗോള ക്രൈസ്തവ സമൂഹം യുവജനദിനമായി ആചരിക്കുന്നു.ഇതിന്റെ ഭാഗമായി ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെ നേതൃതത്തിൽ ആദ്യത്തെ കുർബ്ബാനക്ക് ശേഷം വികാരി അച്ചന്റെനും യൂണിറ്റ് പ്രസിഡന്റും ചേർന്ന് പാതക ഉയർത്തിക്കുകയും അതിന് ശേഷം ഫാ.തോമസ് കോഴിമല നയിച്ച നിറയൗവനം ‐ നേരറിയാൻ ക്യപനിറയാൻ എന്ന് വിഷയത്തെ പറ്റിയുള്ള ക്ലാസ്സും നടന്നു.

sunday school വർഷിക ആഘോഷം നടത്തി.

St.stephen's sunday school വർഷിക ആഘോഷങ്ങൾ ഉഴവൂർ കോളേജ് principal ഷൈനി ബേബി ഉദ്ഘാടനം ചെയ്തും

2016 - 2017പ്രവർത്തന വർഷത്തെ കൈക്കാരന്മാർ സ്ഥാനം ഒഴിയുന്നു

നന്ദി പറയുവാൻ വാക്കുകൾ ഇല്ല. കഴിഞ്ഞ ഒരു വർഷക്കാലം ഉഴവൂർ ഇടവകയിൽ കൈക്കാരന്മാരായി സേവനം ചെയ്യ്ത പ്രിയപ്പെട്ട ജോസഫ് കുന്നുംപുറത്ത് , മത്തായി മുടക്കിച്ചാലിൽ , ബേബി പുത്തൻപുരയിൽ എന്നിവർ സ്ഥാനം ഒഴിയുന്നു.ഉഴവൂർ ഇടവക കൂട്ടായ്മക്കും ഒരുപാട് സഹകരിച്ച് TRUSTEE എന്ന വാക്കിനു പൂർണ്ണ നീതി പുലർത്തിയ ഇവർക്ക് ഇടവകാഗങ്ങളുടേയും ഹ്യദയം നിറഞ്ഞ നന്ദി.....

യുവജനപ്രതിഷേധം ഇരമ്പി ഉഴവൂർ

ഒരു നാടുമുഴുവൻ പറയുവാനും പ്രതികരിക്കാനും ആഗ്രഹിച്ചിരുന്ന ഒരു വൻ പ്രതിഷേധത്തന്റെ വിജയത്തിനായിരുന്നു ഉഴവൂർ സാക്ഷിയായത്. K R NARAYANAN MEMMORIAL SUPER SPECIALITY ആശുപത്രി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഉഴവൂർ KCYL യൂണിറ്റ് നടത്തിയ പ്രതിഷേധ സമരത്തിൽ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരകണക്കിനു ജനങ്ങൾ പങ്കെടുത്തു. KCYL അംഗങ്ങളും ഇടവകയിലെ വിവിധ സംഘടനകളുടെ നേതാക്കളും പഞ്ചായത്ത് OPEN STAGE ൽ വൈകുന്നേരം 5 മണി വരെ നിരാഹാര സമരവും നടത്തി. ഒരു നാടിന്റെ മുഴുവൻ പിൻതുണ നേടിയ ഈ സമരം ഒരു സൂചന മാത്രമാണ് എല്ലാ ഉഴവൂർക്കാരന്റേയും പൊതു ആവശ്യമായ ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ നടക്കാൻ പോകുന്ന ജനകീയ സമരങ്ങളുടെ സൂചന....

ഉഴവൂരിന്റെ വികസനത്തിനായി യുവജനങ്ങൾ ഉണരുന്നു

ഉഴവൂരിന്റെ വികസനത്തിനായി യുവജനങ്ങൾ ഉണരുന്നു...
*ഉഴവൂർ കെ.സി.വൈ.എൽ യുണിറ്റിന്റെ* നേത്യത്വത്തിൽ പ്രവർത്തനം ആരംഭിക്കാതെ കിടക്കുന്ന *ഡോ.കെ.ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സപെഷ്യാലിറ്റി ആശുപത്രി* പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെക്ക് എല്ലാ ആധുനിക സൗകര്യങ്ങളുമൊരുക്കി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഗ്ലാമറോടെ അതിനു വേണ്ടതായ മുഴുവൻ ജീവനക്കാരേയും നിയമിച്ച് അടിയന്തിരമായി പ്രവർത്തനം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഉഴവൂരിലെ മുഴുവൻ ആളുകളെ ജാതിമതഭേദമന്യേ പങ്കെടുപ്പിച്ചുകൊണ്ട് *വമ്പിച്ച പ്രതിഷേധ റാലിയും യുവജനങ്ങളുടെ നിരാഹാരസമരവും നടത്തപ്പെടുന്നു..*
*»ഏകദിന നിരാഹാര സമരം*
*»വമ്പിച്ച പ്രതിഷേധ റാലിയും പ്രകടനവും*
*»പൊതുസമ്മേളനം*
*»പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു* *ജൂലൈ 1 (ശനിയാഴ്ച്ച) രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഉഴവൂർ ടൗണിൽ നടത്തപ്പെടുന്നു*.
VENUE :UZHAVOOR OPEN STAGE
*നാടിന്റെ നന്മക്കായി നമ്മുക്കു അണിചേരാം.*
*ഏവർക്കും സ്വാഗതം*

മാത്യവിദ്യാലയത്തിന് ഗുരുദക്ഷിണ

മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ
ഉഴവൂർ സെന്റ് സ്റ്റീഫൻസ് എൽ.പി. സ്കൂളിന്റെ ഉന്നമനത്തിനായി പൂർവ്വവിദ്യാർത്ഥികളും പി.റ്റി.എ.യും സ്കൂൾ മാനേജ്മെന്റും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് മാതൃവിദ്യാലയത്തിനെ ഗുരുദക്ഷിണ. ഈ ഒരു വർഷക്കാലത്തിനുള്ളിൽ പരമാവധി പൂർവ്വവിദ്യാർത്ഥികളിൽ നിന്നും മറ്റ് അഭ്യൂദയകാംക്ഷികളിൽ നിന്നും ഗുരുദക്ഷിണ സമാഹിക്കാനാണ് തീരുമാനം. ഇതിലൂടെ കുട്ടികൾക്ക് ഇംഗ്ളിഷ്,യോഗ,നൃത്തം ,സംഗീതം,കായികം തുടങ്ങി വിവിധ വിഷയങ്ങളിൽ അധികമായി നിയമിക്കുന്ന പരിശീലകർക്ക് പ്രതിഫലം നൽകുന്നതിനും ശാസ്ത്ര,സാമൂഹ്യ,സാഹിത്യ,നാടക കളരികളും മറ്റും സംഘടിപ്പിക്കുന്ന ചെലവുകളിലേയ്ക്കും മറ്റുമായി ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഉപയോഗപ്പെടുത്തും.നിലവിൽ അൺ എക്കണോമിക്കലായ സ്കൂളിനെ കൂടുതൽ സൗകര്യങ്ങളൊരുക്കി എക്കണോമിക്കലാക്കി മാറ്റുന്നതിനുളള പരിശ്രമത്തിന്റെ ആദ്യഘട്ടമായാണ് മാതൃവിദ്യാലയത്തിനെ ഗുരുദക്ഷിണ എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.. SBI UZHAVOOR BRANCH Account No : 57046914191

Events History

 
 
New Page 1

Copyright @ 2011. All rights reserved.

Developed by browsetechnologies