Head copy

hh

. News & Events   . At a glance   . Photo gallery   . Video gallery   . Prayer Requests   . Feedback   . Testimonials   . Contact us

Welcome to St. Stephen’s Knanaya Catholic Forane Church - Uzhavoor

New Page 1
 
Welcome to News List Control Panel

St. Stephen

Stephen, traditionally venerated as the Protomartyr or first martyr of Christianity, was according to the Acts of the Apostles a deacon in the early church at Jerusalem who aroused the enmity of members of various synagogues by his teachings

പ്രഥമ രക്തസാക്ഷിയായ വി. സ്റീഫന്‍ (+36)

പെന്തക്കുസ്ത കഴിഞ്ഞു ക്രിസ്ത്യാനികളുടെ സംഖ്യ പെരുകിയപ്പോള്‍ വിധവകളുടെ സംരക്ഷണം ഉള്‍പ്പെടെയുളള സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്ളീഹന്മാര്‍ക്കു സമയം തികയാതെ വന്നു. വിവേകമതികളും പരിശുദ്ധാത്മാവിനെക്കൊണ്ടു നിറഞ്ഞവരുമായി ഏഴുപേരെ തിരഞ്ഞെടുത്ത് അവരുടെമേല്‍ കൈവച്ചു ഡീക്കന്മാരായി നിയമിച്ചു. അവരിലൊരാളാണു സ്റീഫന്‍. കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന സ്റീഫന്‍ അഥവാ എസ്തപ്പാനോസു വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വിജ്ഞാനപൂര്‍ണ്ണമായി രുന്നു. അവയെ ചെറുത്തുനില്ക്കാന്‍ കഴിയാതായപ്പോള്‍ അദ്ദേഹം മൂശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണം പറയുന്നുവെന്ന് ആരോപിച്ചു യഹൂദപുരോഹിതന്മാരുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു.
പ്രധാന പുരോഹിതന്റെ ചോദ്യത്തിനു സ്റീഫന്‍ നല്‍കിയ പ്രഗ്ത്ഭമായ മറുപടി പുസ്തകം 7-ാം അധ്യായത്തില്‍ കാണാം. യഹൂദചരിത്രം വിവരിച്ചശേഷം അദ്ദേഹം വെല്ലുവിളിക്കുന്നു: “ദുശ്ശാഠ്യക്കാരേ, നിങ്ങളും നിങ്ങളുടെ പിതാക്കന്മാരെപ്പോലെ സദാ പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നു. പ്രവാചകനമാരില്‍ ആരെയെങ്കിലും നിങ്ങള്‍ മര്‍ദ്ദിക്കാതിരുന്നിട്ടുണ്ടോ? ദൈവദൂതന്മാര്‍വഴി നിങ്ങള്‍ക്കു ന്യായപ്രമാണങ്ങള്‍ ലഭിച്ചു; എന്നാല്‍ നിങ്ങള്‍ അത് അനുസരി ച്ചില്ല. ഇതാ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗതു നില്ക്കുന്നതും ഞാന്‍ കാണുന്നു”.
ഉടനെ ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു വെളിയില്‍കൊണ്ടുപോയി കല്ലെറിഞ്ഞു. തല്‍സമയം സ്റീഫന്‍ പ്രാര്‍ത്ഥിച്ചു. “കര്‍ത്താവായ ഈശോ എന്റെ ആത്മാവിനെ കൈകൊള്ളണമേ ... കര്‍ത്താവെ, ഈ പാപം അവരുടെമേല്‍ ചുമത്തരുതേ”. ഇത്രയും പറഞ്ഞിട്ട് അദ്ദേഹം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു

 
 
New Page 1

Copyright @ 2011. All rights reserved.

Developed by browsetechnologies